Thodupuzha
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു


തൊടുപുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. മങ്ങാകുളത്ത് പരേതനായ ജോണിന്റെ മകന് ജെയ്സിങാ (54) ണ് മരിച്ചത്. കഴിഞ്ഞ 22 ന് കൂത്താട്ടുകുളത്ത് വച്ച് സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് പരുക്കേറ്റ ജെയ്സിങിനെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും പിന്നീട് കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍. മാതാവ് റോസമ്മ പൂവക്കുളം വീട്ടിക്കല്‍ കുടുംബാംഗം. ഭാര്യ: സിന്‍സി മുത്തോലപുരം ചേറ്റാനിയില്‍ കുടുംബാംഗം.മക്കള്‍: അഖില്‍, റിയ.
