Thodupuzha
തൊടുപുഴയില്‍ ഫുഡ് ടെസ്റ്റിംഗ് ലാബ്: പി.ജെ ജോസഫ് എം.എല്‍.എയ്ക്ക് നിവേദനം


തൊടുപുഴ: തൊടുപുഴയില്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് വേണമെന്ന ആവശ്യം ഉന്നയിച്ച് ലയണ്‍സ് ക്ലബ് തൊടുപുഴ എലൈറ്റ് ചാര്‍ട്ടര്‍ പ്രസിഡന്റ് റോയി ലൂക്ക് പി.ജെ ജോസഫ് എം.എല്‍.എയ്ക്ക് നിവേദനം നല്കി. ഇടുക്കി ജില്ലയില്‍ നിലവില്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്ല. വളരെയധികം വിഷാംശം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ ഈ മേഖലയില്‍ ലഭിക്കുന്നുണ്ട്. ഏറ്റവുമടുത്ത ജില്ലകളായ എറണാകുളത്തും കോട്ടയത്തും പോകേണ്ട അവസ്ഥയാണുള്ളത്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും ഉണ്ടാവണമെന്നാണ് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
