Moolammattam
മൂലമറ്റം ഫെറോന ജസ്റ്റിസ് കോശി കമ്മിഷന് നിവേദനം നല്‍കി


മൂലമറ്റം: മൂലമറ്റം ഫെറോനയിലെ വിവിധ ഇടവകകളുടെയും സംഘടനകളുടെയും സന്യാസഭവനങ്ങളുടെയും നേതൃത്വത്തില്‍ റിട്ട. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് നല്‍കുന്നതിന് 3000 ത്തോളം പേരുടെ നിവേദനം തയാറാക്കി. ക്രൈസ്തവ ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കുക, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുക, സ്‌പെഷ്ല്‍ റിക്രൂട്ട്‌മെന്റ് വഴി ജോലി ഉറപ്പാക്കുക, വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. മൂലമറ്റം സെന്റ്.ജോര്‍ജ് ഫെറോന വികാരി ഫാ. കുര്യന്‍ കാലായില്‍ നേതൃത്വം നല്‍കി. അസി.വികാരി ഫാ. ചാള്‍സ് പേണ്ടാനം, അറക്കുളം സെന്റ്.മേരീസ് പള്ളി വികാരി ഫാ. മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, എസ് എം വൈ എം മേഖലാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് എസ്.എം.വൈ.എം രൂപതാ ഡയറക്ടര്‍ ഫാ.സിറില്‍ തയ്യിലിന് നിവേദനം കൈമാറി.
