Thodupuzha
ഫോണ്‍ ചോര്‍ത്തല്‍: എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210722-WA0056.jpg?resize=780%2C470&ssl=1?v=1626958841)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെയും, സുപ്രീം കോടതി ജഡ്ജി അടക്കം നിരവധി പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയുക,നിയമവിരുദ്ധ നിരീക്ഷണ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐ നേതൃത്വത്തില്‍ തൊടുപുഴ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റ്റിജു തങ്കച്ചന്, തൊടുപുഴ ഏരിയാ ജോയിന്റ് തന്‍വീര്‍ ജബ്ബാര്‍, ജോയല്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)