പിക്ക് അപ്പ് വാൻ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/IMG-20210805-WA0020.jpg?resize=780%2C470&ssl=1?v=1628181393)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പിക്ക് അപ്പ് വാൻ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.ഇന്ന് രാവിലെ എട്ടരയോടെ തൊടുപുഴ -വാഴക്കുളം റൂട്ടില്‍ അച്ചന്‍കവലയ്ക്കു സമീപത്തായിരുന്നു അപകടം.അപകടത്തിൽ തൊടുപുഴ കോലാനി കൊല്ലംകുന്നേല്‍ ചന്ദ്രന്റെ മകന് ദീപു (35) ആണ് മരണപ്പെട്ടത്. അമിത വേഗത്തിൽ കള്ള് കയറ്റിയെത്തിയ പിക്ക് അപ്പ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടശേഷം ഓട്ടോറിക്ഷയിലും ഇടിച്ച് റോഡില്‍ വട്ടം മറിയുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന കള്ളു വീപ്പ തെറിച്ചു വീണ് സ്കൂട്ടര്‍ യാത്രക്കാരിയ്ക്കും പരിക്കേറ്റു. പാലക്കാട് നിന്നു കള്ളു കയറ്റി തൊടുപുഴ ഭാഗത്തേക്ക് വന്ന പിക്ക് അപ്പാണ് അപകടത്തിനിടയാക്കിയത്.സുഹൃത്തിനെ കാണാന്‍ വാഴക്കുളത്തേക്ക് പോകുകയായിരുന്നു ദീപു. ദീപുവിനെ ഇടിച്ചു വീഴ്ത്തിയ പിക്ക് അപ്പ് എതിര്‍വശത്ത് കിടന്നിരുന്ന ഓട്ടോയില്‍ ഇടിച്ചു മറിഞ്ഞു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന ദീപു രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം നാളെ(6 ഓഗസ്റ്റ് )കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമ്മ പ്രഭാവതി. ഭാര്യ അഞ്ജു. മകന് ആദിദേവ്(1).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)