Uncategorized
കൂവേക്കുന്നില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു: അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല


തൊടുപുഴ: തൊണ്ടിക്കുഴ- നടയം റോഡില്‍ കൂവേക്കുന്നിന് സമീപം മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. നാല് മാസം മുമ്പാണ് കൂവേക്കുന്നിലെ കയറ്റത്ത് ഇടവെട്ടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടിയത്.
ആദ്യ സമയങ്ങളില്‍ ചെറിയ തോതില്‍ മാത്രമായിരുന്നു കുടിവെള്ളം പാഴായിരുന്നതെങ്കില്‍ നിലവില്‍ വെള്ളം ഉയര്‍ന്ന് ചീറ്റിയാണ് റോഡിലുടെ 100 മീറ്ററിലികം ഒഴുകുന്നത്. നാട്ടുകാര്‍ മുമ്പ് ഇത് കല്ലുവെച്ച് അടച്ചെങ്കിലും പിന്നീട് വെള്ളത്തിന്റെ ശക്തി കൂടുകയായിരുന്നു. ഇത് റോഡ് തകരുന്നതിനും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തില്‍ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ പൈപ്പ് പൊട്ടി ദിനവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്. ഇരുമ്പ് പൈപ്പുകള്‍ യോജിപ്പിച്ചതിലുള്ള പ്രശ്നമാണ് പലയിടത്തും ജലം പാഴാകാന്‍ പ്രധാന കാരണം.
