വന്യമൃഗശല്യം തടയാന്‍ പദ്ധതികള്‍ തയാറാക്കണം: കെ.ഫ്രാന്‍സിസ് ജോര്‍ജ്


ഇടുക്കി: തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളും കോവിഡ് വ്യാപനവും മൂലം ജില്ലയിലെ കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള തകര്ച്ചകള് പരിഹരിക്കാനുള്ള വിവിധ പദ്ധതികള്‍ 12000 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ തയാറാക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് കെ.ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. കേരളാകോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ്ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ മാത്യു സ്റ്റീഫന്‍, ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പ്രഫ. എം.ജെ. ജേക്കബ്, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, നേതാക്കളായ ഫിലിപ്പ് ജി.മലയാറ്റ്, ബ്ലെയിസ് ജി.വാഴയില്‍, വിന്‍സന്റ് വള്ളാടി, ബെന്നി പുതുപ്പാടി, അഡ്വ:എബി തോമസ്, റെനി മാണി, ജോയി കാട്ടുപാലം, ടോമി കൊച്ചുകുടി, ലാലു ജോണ്‍, വനിതാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ലിന്റാമോള്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
