Thodupuzha

ഗുരുതിക്കളത്ത് പോലീസ് വണ്ടിമറിഞ്ഞ് അപകടം.ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തൊടുപുഴ :ഗുരുതിക്കളത്ത് പോലീസ് വണ്ടിമറിഞ്ഞ് അപകടം.ഡ്രൈവർ സന്ദീപ്(34) അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ നാലോടെ തൊടുപുഴയിൽ നിന്നും ഓഫീസറെ ഇറക്കിയ ശേഷം തിരികെ ഇ ടുക്കിയിലേക് മടങ്ങുമ്പോളാണ് അപകടമുണ്ടായത്.ഗുരുതിക്കളം ജംഗ്ഷന് അഞ്ഞുറ് മീറ്റർ പിന്നിൽ മറ്റത്തിനാനിക്കൽ പുരയിടത്തിലെ റബ്ബർ തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്. ഇടുക്കി സൈബർ സെല്ലിൻ്റെ വാഹനമായിരുന്നു അപകടത്തിൽപെട്ടത്.തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ സന്ദീപിന് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു . വാഹനത്തിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് വണ്ടിയിൽ അകപ്പെട്ട സന്ദീപ് പുറത്തിറങ്ങിയശേഷം സഹപ്രവർത്തകരെയും , കാഞ്ഞാർ പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. സ്റ്റേഷനിൽ നിന്ന് എസ്.ഐ നസീർ സ്ഥലത്തെത്തി സന്ദീപിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ക്രൈയിൽ ഉപയോഗിച്ചാണ് വാഹനം കയറ്റിയത്.

Related Articles

Back to top button
error: Content is protected !!