Thodupuzha
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനിൽ കോളജ് വിദ്യാർഥികൾക്കും മുൻഗണന നൽകാൻ ഉത്തരവ്.


തൊടുപുഴ: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനിൽ കോളജ് വിദ്യാർഥികൾക്കും മുൻഗണന നൽകാൻ ഉത്തരവ്. 18 മുതൽ 23 വയസ്സു വരെയുള്ള വിദ്യാർഥികൾക്കാണ് മുൻഗണന. വിദേശ രാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട വിദ്യാർഥികൾക്കും ആനുകൂല്യം ലഭിക്കും. കോളജ് വിദ്യാർഥികൾക്ക് വാക്സീൻ മുൻഗണനാടിസ്ഥാനത്തിൽ നൽകി ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
