Thodupuzha
സ്വകാര്യബസ് ഉടമകള്‍ തൊടുപുഴ ബസ് സ്റ്റാന്റില്‍ ഉപവാസ സമരം നടത്തി


തൊടുപുഴ: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ബസ് ഉടമകളുടെ ഉപവാസ സമരം നടത്തി. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തൂഫാന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ അജിത്കുമാര്‍, കെ.എം. സലിം, ജോബി മാത്യു, എം.എച്ച് നാസര്‍, ബെന്നി ജോണ്‍ തുടങ്ങിയവര്‍ ഉപവസിച്ചു.
