മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു


തൊടുപുഴ: സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, മുന്നോക്ക പിന്നോക്ക സ്കോളര്‍ഷിപ്പുകളുടെ അന്തരം ഒഴിവാക്കി ഏകീകരിക്കുക, ജനസംഖ്യാനുപാതിക തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി മങ്ങാട്ടുകവലയില്‍ യുവജന പ്രതിഷേധ സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ പഴേരി അധ്യക്ഷത വഹിച്ചു. താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്മാന് ഹാഫിസ് നൗഫല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ അബ്ദുല്‍ ജലീല്‍ ഫൈസി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ), ഷഹീര്‍ മൗലവി (ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ), സുബൈര്‍ ഹമീദ് (സോളിഡാരിറ്റി), ഷെമീര്‍ എം.എം (ഐ.എസ്.എം), ഷിയാസ് എം.എച്ച് (വിസ്ഡം യൂത്ത്), മുജീബ് കെ.ബി (മര്‍കസുദ്ദഅവ), ആദില്‍ ഇസ്മായില്‍ (എം.എസ്.എസ്), ഇ.എ.എം അമീന്, പി.എം നിസാമുദ്ദീന്‍, ഒ.ഇ ലത്തീഫ്, നിഷാദ് കെ.എം, വി.എം ജലീല്‍ , സബീര്‍ മുട്ടം, നസീര്‍ സി.എ എന്നിവര്‍ പ്രസംഗിച്ചു.
