ഹിന്ദു ഐക്യവേദി താലൂക്ക് കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച പ്രതിഷേധ ധര്‍ണ നടത്തും


തൊടുപുഴ: കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്ന സമരങ്ങളുടെ ഭാഗമായി 23 ന് വെള്ളിയാഴ്ച എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ നടത്തുന്നതിന് തീരുമാനിച്ചു
തൊടുപുഴ മിനി സിവില്‍സ്റ്റേഷന് മുന്നില്‍ താലൂക്ക് പ്രസിഡന്റ് വി. കെ. ശ്രീധരന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം ജില്ലാ ട്രഷറര്‍ എം.കെ.നാരായണമേനോന്‍ ഉദ്ഘാടനം ചെയ്യും ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും യോഗത്തില്‍ കെ. പി. ഗോപി , പ്രസീദ സോമന്‍, പി.ആര്‍.കണ്ണന്‍, ടി.കെ.ബാബു , കെ .എസ്.സലിലന്‍, പി.എസ്. തുളസീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും .
ഇടുക്കി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ താലൂക്ക് പ്രസിഡണ്ട് വി.ജി.സുകുമാരന്‍ അധ്യക്ഷത വഹിക്കും ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ. ശശി ഉദ്ഘാടനം ചെയ്യും ധര്‍ണയില്‍ ജില്ലാ സെക്രട്ടറി മോഹന്‍ജി അയ്യപ്പന്‍കോവില്‍ മുഖ്യപ്രഭാഷണം നടത്തും.
ദേവികുളം താലൂക്ക് പ്രതിഷേധ സമരം അടിമാലി വില്ലേജ് ഓഫീസിനു മുന്നില്‍ നടക്കും .താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ജി ശുദ്ധോധനന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.ആര്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും കെ.കെ. രവീന്ദ്രന്‍ ,എം.ജി .മായ ആനച്ചാല്‍ എന്നിവര്‍ സംസാരിക്കും.
ഉടുമ്പന്‍ചോല താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് ഓഫീസിനു മുന്‍പില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ താലൂക്ക് പ്രസിഡണ്ട് ഷിബുമാധവന്‍ അധ്യക്ഷത വഹിക്കും ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ ശശീന്ദ്രന്‍ കുരുവിക്കാട് ഉദ്ഘാടനം ചെയ്യും യോഗത്തില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി സുനില്‍ വി അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തും
പീരുമേട് താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ താലൂക്ക് പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിക്കും ജില്ലാ പ്രസിഡണ്ട് ടി.കെ.രാജു ഉദ്ഘാടനം ചെയ്യും സംഘടനാ സെക്രട്ടറി സി.ഡി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും ഇല്ലാ സെക്രട്ടറി എസ്.പി. രാജേഷ് , എസ്. ജയരാജ്, അശ്വിന്‍രാജ് എന്നിവര്‍ സംസാരിക്കും.
