Thodupuzha
തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാന്‍ പ്രതിഷേധ ധര്‍ണ നടത്തും


തൊടുപുഴ : തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാന്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ 26ന് ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി പ്രതിദിനം 600 രൂപയാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ ജാതി തിരിച്ച് കൂലി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക തുടങ്ങിയി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.കെ.ടി.യു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി ഫെഡറേഷന്, പി.കെ.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
