Thodupuzha

റാഫ് ഇടുക്കി ട്വന്റി ട്വന്റി വാട്‌സ് ആപ് കൂട്ടായ്മ

തൊടുപുഴ: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം ജില്ലയില്‍ തുടക്കം കുറിച്ച റാഫ് ഇടുക്കി ട്വന്റി ട്വന്റി വാട്‌സ് ആപ് കൂട്ടായ്മയുടെയും ബോധവത്ക്കരണ സെമിനാറിന്റെയും ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണമാണെന്ന് എം.പി അഭിപ്രായപ്പെട്ടു. റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു അധ്യക്ഷത വഹിച്ചു. ഐ.എം.എ പെയിന്‍ പാലിയേറ്റീവ് സംസ്ഥാന ചെയര്‍മാന്‍ ഡോ. കെ.എ പരീത് സെമിനാര്‍ നയിച്ചു. ഐ.ഡി.ടി.ആര്‍. ജോയിന്റ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദ് നജീബ്, പാലോളി അബ്ദുറഹിമാന്‍, ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന കെഎം. ഷാജി, വിജയന്‍ കൊളത്തായി, അഡ്വ.സുജാത വര്‍മ്മ, എംടി. തെയ്യാല, ഷെറിന്‍ ഷാജി, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ പി.എസ്.മുജീബ്, എസ്.എന്‍ വിജയകുമാര്‍, സാബിറ ചേളാരി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!