Thodupuzha
കമ്മീഷന്‍ കുടിശിക: റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി


തൊടുപുഴ: ഭക്ഷ്യക്കിറ്റുകളുടെ പത്തുമാസത്തെ കമ്മീഷന്‍ കുടിശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് താലൂക്കിലെ വിവിധ റേഷന്‍ വ്യാപാരി സംഘടനയില്‍പ്പെട്ട വ്യാപാരികള്‍ സിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. എ.കെ.ആര്‍.ഡി.ഡി.എ ജില്ലാ സെക്രട്ടറി എസ്.എം റെജി ധര്‍ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ജോഷി ജോസഫ്, ട്രഷറര്‍ ബിജു മാത്യു, തോമസ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.
