Thodupuzha

റെഡ്‌ക്രോസ് സൊസൈറ്റി  ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ കൈമാറി

തൊടുപുഴ: ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഒന്നര ലക്ഷം രൂപ മതിക്കുന്ന നാല് രോഗികള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിക്ക് നല്‍കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ആര്‍.എം.ഒ ഡോ പ്രീതിക്ക് കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയര്‍മാന്‍ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് കമ്മിറ്റി അംഗങ്ങളായ പി.എസ് ഭോഗീന്ദ്രന്‍, കെ.ജി ബാബു, കെ.എം മത്തന്‍, നോഡല്‍ ഓഫീസര്‍ ഡോ. രമേശ് ചന്ദ്രന്‍,

സ്റ്റാഫ് സെക്രട്ടറി കെ.ആര്‍ രഘു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!