Thodupuzha
സംസ്ഥാനപാതയില്‍ റോഡ് വിണ്ടു കീറി: അപകട ഭീഷണി ഉയര്‍ത്തുന്നു


തൊടുപുഴ: സംസ്ഥാന പാതയില്‍ ഇടിഞ്ഞു റോഡ് വിണ്ടു കീറി. തൊടുപുഴ പുളിയംമല റോഡില്‍ മൈലാടിയിലാണ് സംഭവം. വര്‍ഷങ്ങളായി ഇവിടെ 25 മീറ്റര്‍ നീളത്തില്‍ റോഡ് വീണ്ടുകീറിയിരി ക്കുകയായിരുന്നു. അടുത്തിടെ കുറച്ച് കൂടി വിണ്ട് കീറുകയും വെള്ളം ഇറങ്ങി സംരക്ഷണഭിത്തി തള്ളി പോവുകയും ചെയ്തു. ഓടയിലൂടെ ടെലഫോണ്‍ കേബിളിന് കുഴിയെടുത്തപ്പോള്‍ കല്ലുകള്‍ ഇളക്കി കളയുകയും വെള്ളം ഓടയിലൂടെ ഒഴുകാതെ റോഡിലൂടെ ഒഴുകുകയും ചെയ്തതാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ വെള്ളം ഒഴുകി കഴിഞ്ഞ ദിവസം സമീപത്തെ കണിയാംകണ്ടത്തില്‍ ഷാജിയുടെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.
