സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ ഘടകം രൂപീകരിച്ചു


തൊടുപുഴ: സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ ഘടകം രൂപീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് മൗലവി കാഞ്ഞാര്‍, കെ.എം.എ ഷുക്കൂര്‍, ഇംദാദുല്ല മൗലവി, അബ്ദുല്‍ ജലീല്‍ ഫൈസി, സുലൈമാന്‍ മാസ്റ്റര്‍, ടി.എം അസീസ്, കെ.ബി മുജീബ്, വി.പി സക്കീര്‍, പി.എം അബ്ബാസ്, കെ.എസ് സിയാദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഘടകം ചെയര്‍മാനായി പി.എം അബ്ബാസ് (മുസ്ലിം ലീഗ്), ജനറല്‍ കണ്‍വീനറായി അബ്ദുല്‍ ജലീല്‍ ഫൈസി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ),ട്രഷററായി നൗഫല്‍ കൗസരി (ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍), വൈസ് ചെയര്‍മാന്‍മാരായി ഇംദാദുല്ല മൗലവി (ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്), മുഹമ്മദ് ഷഹീര്‍ മൗലവി ( ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ), പി.എ പരീക്കുട്ടി( കെ.എന്‍.എം), പി.പി കാസിം മൗലവി( ജമാഅത്തെ ഇസ്ലാമി), സി.എം അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കണ്‍വീനര്‍മാരായി കെ.ബി മുജീബ്(മര്‍കസുദ്ദഅവ), അബ്ദുല്ല എടയ്ക്കാട്ട് (വിസ്ഡം), ടി.എം അസീസ് (എം.ഇ.എസ്), ടി.എസ് അസീസ് (മെക്ക), കെ.എസ് സിയാദ് ( മുസ്ലിം ലീഗ്) എന്നിവരെ തെരഞ്ഞെടുത്തു.
