Thodupuzha
എ.ഐ.യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ് ഇന്ത്യ ദിനാചരണം


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ട്രേഡ് യൂണിയന്‍ വിഭാഗമായ എ.ഐ.യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ് ഇന്ത്യ ദിനാചരണം നടത്തി.
ജില്ലാ പ്രസിഡന്റ് എം.എന്‍. അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. എന്‍. വിനോദ്കുമാര്‍, സെബാസ്റ്റിയന്‍ എബ്രാഹം, കെ.എല്‍. ഈപ്പച്ചന്‍, മാത്യു ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
