സേവ് കിറ്റെക്‌സ് : സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധജ്വാല തീര്‍ത്ത് തൊഴിലാളികള്‍


തൊടുപുഴ :കിറ്റെക്‌സിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധജ്വാല തീര്‍ത്ത് തൊഴിലാളികള്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് സേവ് കിറ്റെക്‌സ് ബാനറുമായി പ്രതിഷേധം സംഘടിപ്പിച്ചത്. . സേവ് കിറ്റെക്‌സ്, സേവ് അവര്‍ ഫാമിലി തുടങ്ങിയ ബാനറുകളും കൈയ്യില്‍ പ്ലക്കാര്‍ഡുകളുമായിട്ടാണ് സ്ത്രീകള്‍ അടക്കമുളള കമ്ബനിയിലെ സാധാരണ തൊഴിലാളികള്‍ പ്രതിഷേധം തീര്‍ത്തത്.
കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കമ്ബനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചേക്കുമോയെന്ന ആശങ്ക തൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്.കിറ്റെക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് ജീവനക്കാര്‍ പറഞ്ഞു. കിറ്റെക്‌സ് കമ്ബനി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകാതെ തുടരുന്നതിനിടെയാണ് തൊഴിലാളികള്‍ തന്നെ കമ്ബനിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
