Thodupuzha
പട്ടികജാതി മോര്‍ച്ച തൊടുപുഴയില്‍ സത്യഗ്രഹം നടത്തി


തൊടുപുഴ: വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ നീതിക്കായി പട്ടികജാതി മോര്‍ച്ച എന്ന മുദ്രാവാക്യവുമായി പട്ടികജാതി മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍ തൊടുപുഴയില്‍ നടത്തിയ സത്യഗ്രഹസമരം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അശോകന് മുട്ടം അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബിനു ജെ. കൈമള്‍ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.എം മോഹനന്, അഡ്വ. സ്വപ്ന ജിത്ത്. പി.ആര് വിനോദ്, ടി.എച്ച് കൃഷ്ണകുമാര്‍, പ്രസാദ് വണ്ണപ്പുറം, സി.സി കൃഷ്ണന്, സഹജന്, കെ.കെ രാജേഷ്, നാരായണന് കെ.എന്‍ എന്നിവര്‍ പ്രസംഗിച്ചു.
