Thodupuzha
സ്‌കൂള്‍ പാചക തൊഴിലാളികള്‍ ഡി.ഡി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി


തൊടുപുഴ: സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഡി.ഡി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.പി. റോയി അധ്യക്ഷത വഹിച്ചു. ജോണ്‍ നെടിയപാല, എന്‍.ഐ. ബെന്നി, അഡ്വ. സെബാസ്റ്റിയന്‍ കെ. ജോസ്, മനോജ് കോക്കാട്ട്, എം.കെ. ഷാഹുല്‍ഹമീദ്, ടി.കെ. നാസര്‍, സനു കൃഷ്ണന്‍, ടി.എ. ഷാഹുല്‍, രാധാകൃഷ്ണന്‍, കെ.എസ്. ജയകുമാര്‍, അസലാം ഓലിക്കല്‍, ജോമോന്‍ തെക്കുംഭാഗം, ഉണ്ണികൃഷ്ണന്‍ പാറക്കടവ്, ടി.കെ. ഗോപി, ജോളി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
