കര്‍ക്കിടക മാസത്തെ ആരോഗ്യ പരിപാലനം: ഹൈബ്രിഡ് സെമിനാര്‍ നടത്തി


തൊടുപുഴ: കര്‍ക്കിടക മാസത്തെ ആരോഗ്യ പരിരക്ഷയെക്കുറിച്ച് ജെസിഐ തൊടുപുഴയും കാഡ്സ് പ്രൊഡ്യൂസര്‍ കമ്പനിയും മര്‍മ്മയോഗി ആയുര്‍വേദ ഹോസ്പിറ്റലും ഇടുക്കി ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്സ് പ്രോജെക്ടസും സംയുക്തമായി കര്‍ക്കിടകമാസം ഒന്നാം തിയതി ഹൈബ്രിഡ് സെമിനാര്‍ നടത്തി.
കാഡ്സ് വില്ലേജ് സ്‌ക്വയറില്‍ തൊടുപുഴ ജെസിഐ പ്രസിഡന്റ് ഫെബിന്‍ ലീ. ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാഡ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍. ആന്റണി കണ്ടിരിക്കല്‍ മുഖ്യ അതിഥി ആയിരുന്നു. മര്‍മ്മയോഗി ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യന്‍ ഡോ: മനോജ് ചന്ദ്രശേഖരന്‍ ‘കരുത്തോടെ കര്‍ക്കിടകം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കര്‍ക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും അത് കഴിക്കേണ്ട രീതിയെക്കുറിച്ചും വിശദീകരിച്ചു.
ഈ സെമിനാറില്‍ ജെസിഐ സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്സ് അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ എസ്.ആര്‍ സുരേഷ്ബാബു, കാഡ്സ് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ജേക്കബ് മാത്യു, തൊടുപുഴ ജെസിഐ സെക്രട്ടറി അഖില്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് മര്‍മ്മയോഗി കര്‍ക്കിടക കഞ്ഞി കിറ്റിന്റെ സൗജന്യ വിതരണവും നടത്തി.
