Thodupuzha
സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി


തൊടുപുഴ: പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ തൊടുപുഴ സബ് ട്രഷറി മുന്നില്‍ ധര്‍ണ നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന കൗണ്‍സില്‍ അംഗം സി.ഇ. മൈതീന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗര്‍വാസീസ് കെ. സഖറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍ ശിവദാസ്, ടി.ജെ. പീറ്റര്‍, കെ.എസ്. ഹസന്‍കുട്ടി, ജോജോ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
