Thodupuzha

ഷൂട്ട് ദ ഗോള്‍ പരിപാടി  തൊടുപുഴയില്‍ സമാപിച്ചു

തൊടുപുഴ: ടോക്കിയോ ഒളിമ്പിക്‌സ് പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തി വന്ന 5000 ഷൂട്ട് ദ ഗോള്‍ പരിപാടി തൊടുപുഴയില്‍ സമാപിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. രാജു തരണിയില്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ഷൗക്കത്ത് അലി, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റിയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷഹന ജാഫര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജോസ് പുളിക്കന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശരത് യു. നായര്‍, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തു പറമ്പില്‍, കേരള റോളര്‍ സ്‌ക്കേറ്റിങ് അസോസിയേഷന്‍ ട്രഷറര്‍ കെ. ശശിധരന്‍, നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ കെ.എം. ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗം എബ്രാഹം കെ.എ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!