Thodupuzha

തൊടുപുഴയില്‍ ഓടകള്‍ക്ക് സ്ലാബ്  പേരിന് മാത്രം: അപകടം പതിവാകുന്നു

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പലയിടത്തും ഓടകള്‍ക്ക് സ്ലാബില്ല. കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവം. തിങ്കളാഴ്ച കിഴക്കേയറ്റത്ത് സ്ലാബില്ലാത്ത ഓടയിലേയ്ക്ക് വീണ് വയോധികന് തലയ്ക്ക് പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇളംദേശം കണ്ടര്‍മഠത്തില്‍ ബഷീറിനെ (75) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴഞ്ഞു വീണ് മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണ കാരണം വ്യക്തമാകുവെന്ന പോലീസ് അറിയിച്ചെങ്കിലും തകര്‍ന്നു കിടന്ന ഓടയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ പലയിടത്തും ഓടകള്‍ക്ക് സ്ലാബുകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ തകര്‍ന്ന നിലയിലാണ്. ഓടുകളുടെ സ്ലാബുകള്‍ തകര്‍ന്ന് കോണ്‍ഗ്രീറ്റ് കമ്പികള്‍ ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇതിലൊരു കമ്പിയിലാണ് വൃദ്ധന്റെ തലയിടിച്ചത്. ചില സ്ലാബുകളുടെ ഒരു വശം ഉയര്‍ന്നു നില്‍ക്കുന്നതും ചിലയിടത്ത് സ്ലാബുകള്‍ക്കിടയില്‍ വിടവ് ഉള്ളതും അപകടസാധ്യത ഉയര്‍ത്തുന്നു. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് മൂലം വഴിയാത്രക്കാര്‍ക്ക് സ്ലാബ് തകര്‍ന്നു കിടക്കുന്നത് പെട്ടെന്ന് കാണാനാകാതെ വരും. ഇതു അപകടത്തിനു ഇടയാക്കുന്നു. റോഡരികിലേക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ ചക്രം സ്ലാബിനിടയില്‍ കുടുങ്ങിയ സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!