Thodupuzha

എസ്.എന്‍.ഡി.പി തൊടുപുഴ യൂണിയന്‍  വനിത സെല്‍ രൂപീകരിച്ചു

തൊടുപുഴ: മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ്, നിയമ സഹായം, സംരക്ഷണം എന്നിവ നല്‍കുന്നതിനായി എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ വനിത സംഘത്തിന്റെ നേതൃത്വത്തില്‍ വനിത സെല്‍ രൂപീകരിച്ചു. ഗുരു ജ്യോതി എന്ന പേരില്‍ ആരംഭിച്ച വനിത സെല്ലിന്റെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ നിര്‍വഹിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ. സോമന്‍, കണ്‍വീനര്‍ ജയഷ് വി, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഷാജി കല്ലാറ, ബെന്നി ശാന്തി, വനിത സംഘം പ്രസിഡന്റ് ഗിരിജ ശിവന്‍, വനിത സംഘം സെക്രട്ടറി സ്മിത ഉല്ലാസ്, വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, സുലോചന ബാബു, ബിന്ദു സാബു, ചന്ദ്രിക, മായ രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!