Thodupuzha
കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് കര്‍ഷക സമരവേദിയുടെ ഐക്യദാര്‍ഢ്യം


തൊടുപുഴ: നവംബര്‍ 26 മുതല്‍ ആയിരങ്ങളെ അണിനിരത്തി ഡല്‍ഹിയില്‍ നടന്നുവരുന്ന കര്‍ഷക സമരവേദിയില്‍ 562 പേര് മരണമടഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രനയം തികച്ചും അധാര്‍മ്മികമാണെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു. കര്‍ഷക പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി തൊടുപുഴയില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഗാന്ധിദര്‍ശന്‍ ഹരിതവേദി ചെയര്മാന് റ്റി.ജെ പീറ്റര്‍, ഐക്യദാര്‍ഢ്യസമതി ഇടുക്കി ജില്ലാ കണ്‍വീനര്‍ എന്‍. വിനോദ്കുമാര്‍, അപ്പച്ചന് ഇരുവേലി, ജെയിംസ് കോലാനി, എന്‍.എസ് ബിജുമോന്, സെബാസ്റ്റ്യന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
