Thodupuzha

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം

 തൊടുപുഴ: 167- മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം തൊടുപുഴ യുണിയനിലെ 46 ശാഖകളിലും, ഭവനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിച്ചു.എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ പതാക ഉയർത്തി. യൂണിയൻ കൺവീനർ ജയേഷ് വി.ജയന്തി സന്ദേശം നൽകി.ഡയറക്ടർ ബോർഡംഗം ഷാജി കല്ലാറയിൽ, യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ പിജെ സന്തോഷ് ശരത്ചന്ദ്രൻ ,സ്മിത ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം കരിമണ്ണൂർ ശാഖയിൽ വിവിധ പരിപാടികളോടെ കോ വിഡ് മാനദണ്ഡം പാലിച്ച് നടത്തി.ഗുരുമന്ദിരത്തിൽ ശാഖാ വൈസ് പ്രസിഡൻറ് എൻ.ആർ ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ കൺവീനർ ജയേഷ് വി.ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ ജയന്തി സന്ദേശം നൽകി.എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെമെൻ്റോയും ക്യാഷ് അവാർഡും,കൂടാതെ ഓൺലൈൻ ക്വിസ്സ് മൽസരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം എൻ.എം കമലാക്ഷി ടീച്ചറും സരള ദേവി ടീച്ചറും നിർവഹിച്ചു.ഒപ്പം മികച്ച യുവകർഷകനെ ആദരിക്കൽ വിഎൻ ബാബുരാജും നിർവ്വഹിച്ചു.വിഎൻ രാജപ്പൻ, സൈലേഷ് എൻ ഇടമറുക് തുടങ്ങിയവർ പ്രസംഗിച്ചു.

തൊടുപുഴ ടൗൺ ശാഖയിൽ നടന്ന ജയന്തി ആഘോഷം യൂണിയൻ കൺവീനർ ജയേഷ് വി.ദ്ഘാടനം ചെയ്തു.ശാഖാ വൈസ് പ്രസിഡൻ്റ് വിജയൻ മാടവനയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ.കെ.സോമൻ മുഖ്യപ്രഭാഷണവും, മഞ്ചു സുഭാഷ് ജയന്തി സന്ദേശവും നടത്തി.ചടങ്ങിൽ 60 വയസ്സ് കഴിഞ്ഞ 19 പേർക്ക് പെൻഷൻ, ‘മംഗല്യ സഹായ നിധി തുടങ്ങിയ ക്ഷേമപദ്ധതികളുടെ വിതരണം ,എസ്എസ്എൽ സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെമെൻ്റോ വിതരണം നടത്തി.

ഉടുമ്പന്നൂർ ശാഖയിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം യൂണിയൻ കൺവീനർ ജയേഷ് വി.ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് പിറ്റി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ.അജിമോൻ എൻഡോവ്മെൻ്റ് വിതരണം നടത്തി. പി .കെ രാമചന്ദ്രൻ, പിജി മുരളീധരൻ, ഗിരിജാ ശിവൻ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. മറ്റു ശാഖകളിലും ജയന്തി ആഘോഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്നു.

Related Articles

Back to top button
error: Content is protected !!