Uncategorized
ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂളില്‍ ശതാബ്ദി ആഘോഷം
തൊടുപുഴ: ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി. കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിയില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് അരീച്ചിറയില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് റോജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ ജൂബിലി ഫണ്ട് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.