Thodupuzha
മണക്കാട് സഹകരണ ബാങ്കിന് മുന്‍പില്‍ സമരം സംഘടിപ്പിച്ചു


തൊടുപുഴ: സഹകരണമേഖലയിലെ കേന്ദ്ര അധിനിവേശത്തിനെതിരെ കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണക്കാട് സഹകരണ ബാങ്കിന്റെ മുന്‍പില്‍ സമരം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റും തൊടുപുഴ ഏരിയ സെക്രട്ടറിയുമായ ടി.ആര്‍. സോമന്‍ ഉദ്ഘാടനം ചെയ്തു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയ സെക്രട്ടറി പ്രദീപ്കുമാര്‍, ബി. ഹരി, ബിബിന്‍ ജോസ്, എം. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
