കോതമംഗലത്ത് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജീവനൊടുക്കി


തൊടുപുഴ : കോതമംഗലത്ത് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജീവനൊടുക്കി.നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ അവസാന വർഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ മാനസ(24)ആണ് സുഹൃത്തിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഇന്ന് കൊല്ലപ്പെട്ടത്.പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ രാഗിന് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കണ്ണൂര്‍ നാറാത്ത് സ്വദേശനിയാണ് മാനസ. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്. കണ്ണൂർ പാലയാട് രാഹുൽ നിവാസിൽ രഘുത്തമന്റെ മകനാണ് രഖിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്ത് ഇന്ന് (വെള്ളിയാഴ്ച) 3.30 കൂടിയാണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഒന്നാം നിലയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു മനസാ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
