Thodupuzha

വിദ്യാര്‍ഥികളുടെ ആശങ്കകള്‍  പരിഹരിക്കണം: കെ.എസ്.യു

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജിലെ ബി.കോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞുവച്ചിരിക്കുന്ന സംഭവത്തില്‍ ആശങ്ക പരിഹരിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണേണ്ട അധികൃതര്‍ തങ്ങളുടെ വീഴ്ചയുടെ പാപഭാരം വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു. കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഗവര്‍ണര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് കത്തയച്ചു.

Related Articles

Back to top button
error: Content is protected !!