Thodupuzha
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം: പ്രഫ. എം.ജെ ജേക്കബ്


തൊടുപുഴ: സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ സാധാരണ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് ആവശ്യപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുമ്പോള് സാധാരണ കടകള്‍ അടച്ചിടുന്നത് ദുരൂഹവും അന്യായവുമാണ്. വാക്സിനേഷന് സെന്ററുകളില്‍ തിക്കും തിരക്കുമാണ്. കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ അനുവദിക്കുകയും വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്സിന് വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും എം.ജെ ജേക്കബ് ആവശ്യപ്പെട്ടു.
