Thodupuzha

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍  ജനറേറ്റര്‍ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും: പി ജെ ജോസഫ്  

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 1.20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്ലാന്റ് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും പി ജെ ജോസഫ് എംഎല്‍എ പറഞ്ഞു. ഒരു ദിവസം 140 സിലിണ്ടര്‍ ഓക്‌സിജന്‍ ഇവിടെ ഉല്പാദിപ്പിക്കാനാകും. അന്തരീക്ഷത്തില്‍ നിന്ന് വായു വേര്‍തിരിച്ചെടുത്തുള്ള പിഎസ്എ ടെക്‌നോളജിയാണ് ഓക്‌സിജന്‍ ഉല്പാദനത്തിനായി വിനിയോഗിക്കുക. ആശുപത്രിയില്‍ നിലവിലുള്ള 120 ഓളം ബെഡ്ഡുകളില്‍ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം സ്ഥാപിക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓക്‌സിജന്‍ പ്ലാന്റിന്റേതടക്കമുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുന്നത്. കൂടുതലാളുകള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ആര്‍ ഒ പ്ലാന്റിന്റെ നിര്‍മാണവും താമസിയാതെ പൂര്‍ത്തിയാകുമെന്നും ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!