Thodupuzha

കേരള കോണ്‍ഗ്രസി (എം) ലേയ്ക്ക് പ്രത്യയശാസ്ത്രം  അംഗീകരിക്കുന്നവര്‍ക്ക് കടന്നു വരാം. ജിമ്മി മറ്റത്തിപ്പാറ 

തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പ്രാദേശിക രാഷ്ര്ടീയ പ്രസ്ഥാനങ്ങളില്‍ ഒന്നായ കേരള കോണ്‍ഗ്രസ് എം ലേക്ക് പാര്‍ട്ടിയുടെ നയവും പരിപാടികളും അംഗീകരിക്കുന്ന ഏതൊരാള്‍ക്കും കടന്നുവരാമെന്നും. അങ്ങനെ വരുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കി അംഗീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. പുറപ്പുഴ യില്‍ വിവിധ രാഷ്ര്ടീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 24 പേര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എം കെ എം മാണിയുടെ കാലഘട്ടം മുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തുപോന്ന രാഷ്ര്ടീയ പ്രസ്ഥാനമാണ്. പലവിധ അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും നിമിത്തം പല കാലഘട്ടങ്ങളിലായി കേരള കോണ്‍ഗ്രസിലെ നിരവധി നേതാക്കന്മാര്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയിട്ടുണ്ട്. ഇവരെയെല്ലാം ഉള്‍ക്കൊള്ളുവാനും അവരെയെല്ലാം തിരികെ പാര്‍ട്ടിയിലേക്ക് പ്രവേശിപ്പിക്കുവാനും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. തൊടുപുഴ നിയോജകമണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് കടന്നു വരുന്നവര്‍ക്ക് ഓഗസ്റ്റ് മാസം പാര്‍ട്ടി ചെയര്‍മാന്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വച്ച് സ്വീകരണം നല്‍കുമെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് തോമസ് വെളിയത്ത് മാലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ ജയകൃഷ്ണന്‍ പുതിയേടത്ത്, രാജു തടിക്കാട്ട് കൂടി , ഡില്‍സന്‍ സെബാസ്റ്റിയന്‍, സ്റ്റാന്‍ലി കീത്താപ്പിള്ളി, ബേബി തൊട്ടിയില്‍ റെജി , കുര്യാച്ചന്‍ ജാതിക്കല്ലേല്‍,അനില്‍ മുഖയപ്പിള്ളില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!