Vannappuram
ടി.എം ജേക്കബ് ജന്മദിനാഘോഷം നടത്തി
വണ്ണപ്പുറം: കേരള കോണ്‍ഗ്രസ് (ജേക്കബ്) വണ്ണപ്പുറം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടി.എം ജേക്കബ് ജന്മദിനാഘോഷം നടത്തി. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. തോമസ് വണ്ടാനം അധ്യക്ഷത വഹിച്ചു. എം.ടി ജോണി, ഇല്ല്യാസ് പഴേരിയില്‍, സജികണ്ണംപുഴ, അനില്‍ പയ്യാനിക്കല്‍, രാജുതെറ്റാലില്, റിജോമോന്‍, ഷീന്‍ കാക്കനാട്, ജോണി മാടവന തുടങ്ങിയവര്‍ പ്രസംഗിച്ചു.