ടോക്കിയോ ഒളിമ്പിക്‌സ് പ്രചരണത്തിനു ജില്ലയില്‍ തുടക്കം കുറിച്ചു


തൊടുപുഴ: ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രചരണത്തിനായി ജില്ലാ തല സെല്‍ഫി ബോര്‍ഡിന്റെ ലോഞ്ചിങ് ഡീന്‍ കുര്യാക്കോസ് എം.പി. തൊടുപുഴയില്‍ നിര്‍വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, തൊടുപുഴ ഡിവൈ.എസ്.പി. കെ.സദന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.ദീപക്, അഫ്‌സല്‍, തഹസില്‍ദാര്‍ ജോസ്‌കുട്ടി കെ.എം., ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകുമാര്‍ ഒ.എസ്., എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്.പവനന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ്-പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു. നായര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം.എന്‍. ബാബു, റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.ശശിധരന്‍, അക്വാറ്റിക് അസോസിയേഷന്‍ സംസ്ഥാന വൈസ്-പ്രസിഡന്റ് ബേബി വര്‍ഗീസ്, സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്‍, ആം റെസ്ലിങ് അസോസിയേഷന്‍ സംസ്ഥാന വൈസ്-പ്രസിഡന്റ് മനോജ് കോക്കാട്ട്, നെറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോസ് പുളിക്കന്‍, ഒളിമ്പിക് വേവ് ജനറല്‍ കണ്‍വീനര്‍ വിനോദ് വിന്‍സെന്റ്, കാരാട്ടേ അസോസിയേഷന്‍ ഭാരവാഹി ടി.കെ. സുകു തുടങ്ങിയവര്‍ സംസാരിച്ചു.
