Thodupuzha

മരച്ചില്ലകള്‍ റോഡില്‍ നിന്നും മാറ്റിയില്ല;  ഓടയില്‍ വെള്ളമൊഴുക്കിന് തടസം  -കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി – കോതായിക്കുന്ന് ബൈപ്പാസില്‍ റോഡ് വക്കില്‍ കൂട്ടിയിട്ടിരിക്കുന്ന മരച്ചില്ലകള്‍ ഓടയില്‍ വെള്ളമൊഴുക്കിന് തടസമാകുന്നതിനൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പരിസരവാസികള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മൂന്ന് മാസം മുമ്പ് വെട്ടിമാറ്റിയ മരച്ചില്ലകളാണ് റോഡ് വക്കില്‍ കൂട്ടിയിട്ടിരിക്കുന്നത്. മഴക്കാലത്തിന് മുമ്പ് ഈ മേഖലയിലെ റോയല്‍ ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷന്‍ സ്വന്തം പണം മുടക്കി ഓടയിലെ മണ്ണും ചെളിയും നീക്കം ചെയ്തിരുന്നു. എന്നാല്‍ മരച്ചില്ലകള്‍ നീക്കം ചെയ്യാത്തതിനാല്‍ വീണ്ടും ഓടയില്‍ മണ്ണടിഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മരച്ചില്ലകള്‍ നീക്കി കാല്‍നടയാത്രക്കാരുടെ ബുദ്ധിമുട്ടും ഓടയിലെ തടസവും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബാബു പി. സെയ്ത് മുനിസിപ്പല്‍ സെക്രട്ടറിക്കും പൊതുമരാമത്ത് അധികൃതര്‍ക്കും കത്ത് നല്‍കി.

Related Articles

Back to top button
error: Content is protected !!