വാട്സ്ആപ്പ് വിലക്കിയത് 20ലക്ഷം അക്കൗണ്ടുകൾ


ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് മേയ് 15 മുതൽ ജൂൺ 15വരെയുള്ള കാലയളവിൽ രാജ്യത്ത് വിലക്കിയത് 20 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ. കന്പനി പുറത്തുവിട്ട ആദ്യ പ്രതിമാസ പരാതി പരിഹാര റിപ്പോർട്ടിലാണ് ഇക്കാര്യമറിയിച്ചത്.വിലക്കിയവയിൽ 95 ശതമാനവും വ്യാജവാർത്തകളും സാന്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള മെസേജുകളും നിരവധി അക്കൗണ്ടുകളിലേക്കു കംപ്യൂട്ടർ സഹായത്തോടെ അയച്ചവയാണെന്നും വാട്സ്ആപ്പ് അറിയിച്ചു. 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എല്ലാ മാസവും പരാതി പരിഹാര റിപ്പോർട്ട് നല്കണമെന്നുള്ള പുതിയ ഐടി ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണു വാട്സ്ആപ്പിന്റെ നടപടി.
