മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് തൊടുപുഴയിൽ ധർണ നടത്തി


തൊടുപുഴ: മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട്
യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുൻപിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാർ യോഗം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ സീതി അധ്യക്ഷത വഹിച്ചു, ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, ജില്ലാ കൺവീനർ പ്രൊഫസർ എം.ജെ ജേക്കബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം.എസ് മുഹമ്മദ്, കെ.പി.സി.സി അംഗം സി.പി മാത്യു, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എൻ.ഐ ബെന്നി, സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. മോനിച്ചൻ, ടി.വി പാപ്പു, സി.കെ ശിവദാസ്, ജോൺ നേടിയബാല, അഡ്വ. ജോസി ജേക്കബ്, ജാഫർഖാൻ മുഹമ്മദ്, എ.എം ദേവസ്യ, തോമസ് മാത്യു കക്കുഴി, ഷിബിലി സാഹിബ്, വി.ഇ താജുദ്ദീൻ, ടി.ജെ പീറ്റർ, ലീലാമ്മ ജോസ്, ഇ.കെ നവാസ്, സി. എം അസീസ്, എൻ.കെ ബിജു, കെ.ജി സജിമോൻ, എന്നിവർ പ്രസംഗിച്ചു. എം.കെ ഷാഹുൽ ഹമീദ്, ടോമി പാലക്കൻ, കെ.എം ഷാജഹാൻ, അസ് ലം ഓലിക്കൻ, സജി മുളക്കൽ, എന്നിവർ നേതൃത്വം നൽകി.
