Uncategorized

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ സ്മാര്‍ട്ട്  ഫോണുകള്‍ വിതരണം ചെയ്തു

ഉടുമ്പന്നൂര്‍: പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയായ അവരും പഠിക്കട്ടെ… നാടിന്റെ കരുതല്‍ രണ്ടാം ഘട്ടമായി 14 സ്മാര്‍ട്ട് ഫോണുകള്‍ കൂടി വിതരണം ചെയ്തു. പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് പ്രസിഡന്റ് എം. ലതീഷ്, വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഷ സലിം, വാര്‍ഡ് മെമ്പര്‍മാരായ പി.എസ് ജമാല്‍, രമ്യ അനീഷ് എന്നിവര്‍ ഫോണുകള്‍ കൈമാറി. ഇതോടെ ബഹുജന പങ്കാളിത്തത്തോടെ പഞ്ചായത്ത് ഭരണ സമിതി നല്‍കിയ ഫോണുകളുടെ എണ്ണം 51 ആയി. പഞ്ചായത്തിനെ സമ്പൂര്‍ണ ഓണ്‍ലൈന്‍ സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്ത പ്രദേശങ്ങളില്‍ രണ്ട് മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ച് നെറ്റ് വര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുവാനും തീരുമാനമായതായി പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!