തൊടുപുഴയിലെ മുഴുവൻ വ്യാപാരികൾക്കും വാക്‌സിൻ നൽകി


തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റും ആരോഗ്യവിഭാഗവും നഗരസഭയും ചേര്‍ന്ന് തൊടുപുഴയിലെ മുഴുവന്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി സമൂഹത്തെ സംരക്ഷിക്കുകയെന്നത് നഗരസഭയുടെ കടമയാണെന്നും കേരളത്തില്‍ ആദ്യമായി എല്ലാ വ്യാപാരികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത് തൊടുപുഴ നഗരസഭയ്ക്കാണെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ മുഴുവന്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നെന്ന് പ്രസിഡന്റ് രാജു തരണിയില്‍ പറഞ്ഞു.ക്യാമ്ബിനുവേണ്ടി നിരന്തരം പരിശ്രമിച്ച നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനിലിനെയും ഡോ. അജയ് കുര്യാക്കോസിനെയും വിവിധ ആരോഗ്യപ്രവര്‍ത്തകാരെയും അഭിനന്ദിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ജോയിന്റ് സെക്രട്ടറി ഷെറീഫ് സര്‍ഗം, യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, കമ്മിറ്റി അംഗങ്ങളായ സിയാദ് പി.ഐ, അന്‍വര്‍ സാദത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
