Vannappuram

വണ്ണപ്പുറം സഹകരണ ബാങ്ക് ഭരണസമിതി  പിരിച്ചുവിടണം: കോണ്‍ഗ്രസ്

വണ്ണപ്പുറം: വണ്ണപ്പുറം സഹകരണ ബാങ്കില്‍ വന്‍ക്രമക്കേടുകളും വായ്പാ തട്ടിപ്പുകളും നടക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും

മുന്‍ പഞ്ചായത്ത് അംഗവുമായ കെ. ബിനീഷ് ലാല്‍ ആരോപിച്ചു. പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും വായ്പാ കുടിശിഖ, ഈട് വസ്തുവിന് യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ വാല്യുവേഷന്‍ കൂടുതലായി ഇട്ട് എടുത്തിട്ടുള്ള കോടിക്കണക്കിന് രൂപയുടെ വായ്പകള്‍, അനധികൃതമായ രണ്ട് കോടി രൂപയുടെ വായ്പ, ബിനാമി ലോണുകള്‍, ജെ.എല്‍.ജി വായ്പകള്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണ് നടക്കുന്നതെന്ന് ബിനീഷ് ലാല്‍ ആരോപിച്ചു. സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിവരാവകാശ രേഖയില്‍ ലഭിച്ച കോപ്പിയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ബിനീഷ് ലാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!