Thodupuzha
വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥിക്ക് ടിവി നൽകി


തൊടുപുഴ:ദളപതി വിജയുടെ ജന്മദിനത്തോടനുബന്ധിച്ച് വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുടുംബത്തിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി ടിവി നൽകി.ഇരുപതിനായിരം രൂപ വിലയുള്ള ഒരു സ്മാർട്ട് ടിവിയാണ് ഇടുക്കി വിജയ് ഫാൻസ് തൊടുപുഴ കരിങ്കുന്നം പ്രദേശത്തെ വിദ്യാർത്ഥിക്ക് നൽകിയത്. വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സാധം,ജില്ലാ സെക്രട്ടറി നവാസ്,ജില്ലാ ട്രഷറർ ജെറിൻ,വൈസ് പ്രസിഡന്റ് സുഭാഷ്,വിമൽ,ഗോകുൽ,ജിബിൻ,സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ടിവി നൽകിയത്.
