Uncategorized

ഇടുക്കിയില്‍ 36 സ്‌കൂളുകളില്‍ ജലപരിശോധനാ ലാബുകള്‍; നിര്‍മാണം തിങ്കളാഴ്ച തുടങ്ങും

ഇടുക്കി : ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഹരിതകേരളത്തിന്റെ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ നിര്‍മ്മാണം തിങ്കളാഴ്ച തുടങ്ങും. പഞ്ചായത്തുകളില്‍ ഒരു സ്‌കൂളിലെങ്കിലും സൗജന്യമായി ജലം പരിശോധിക്കാന്‍ സംവിധാനമൊരുക്കുന്നതിനാണ് ഹരിതകേരളം പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 36 ലാബുകളാണ് എംഎല്‍എ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ തുകയുപയോഗിച്ച് നിര്‍മ്മിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലാബിന്റെ നിര്‍മ്മാണമാണ് ആദ്യമായി പൂര്‍ത്തിയാക്കുക. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബിന്റെയടക്കമുള്ള ഒമ്പത് ലാബുകളുടെ നിര്‍മ്മാണവും വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. ഇടുക്കി മണ്ഡലത്തില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 12,50,000 രൂപയാണ് ലാബുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ചത്.കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ജലലാബുകള്‍ നിര്‍മ്മിക്കുന്നത്. സ്‌കൂളുകളിലെ ലാബിനോടനുബന്ധിച്ചാകും ജലലാബുകളും നിര്‍മ്മിക്കുക.

ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകര്‍ക്കാണ് ലാബുകളുടെ പ്രധാന ചുമതല. ഇദ്ദേഹത്തിന് ഹരിത കേരളം ജലപരിശോധനയില്‍ പരിശീലനം നല്‍കിയിരുന്നു.ലാബുകള്‍ പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഇവര്‍ക്ക് വീണ്ടും പരിശീലനം നല്‍കും.

ഹരിതകേരളത്തിന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ എംഎല്‍എമാരുടെ സഹായത്തോടെ ജല ലാബുകള്‍ തുറക്കുന്നത്.പീരുമേട്ടില്‍ ഇ .എസ് .ബിജിമോള്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 7,50,000രൂപ, ഉടുമ്പഞ്ചോലയില്‍ എം എം മണി എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 11,25,000 രൂപ, പി ജെ ജോസഫ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 7,54,000രൂപ, ദേവികുളത്ത് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 9,00,000ലക്ഷം എന്നിങ്ങനെ 46.29 ലക്ഷം രൂപയാണ് ജല ലാബുകള്‍ക്കായി പണം അനുവദിച്ചിട്ടുള്ളത്.

ശുദ്ധജലം എല്ലാ വീടുകളിലും ഉറപ്പാക്കുന്നതിനൊപ്പം ജല മലിനീകരണത്തിന്റെ വിവിധ വശങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തെയാകെ ബോധ്യപ്പെടുത്തുന്നതിനാണ് ജല ലാബുകള്‍ ലക്ഷ്യമിടുന്നത്.സ്‌കൂള്‍ ലാബുകളില്‍ തികച്ചും സൗജന്യമായാണ് ജലപരിശോധിച്ചു നല്‍കുക.വെള്ളത്തിന്റെ നിറം, ഗന്ധം,പി എച് മൂല്യം,ലവണ സാന്നിധ്യം,ലയിച്ചു ചേര്‍ന്ന ഖരപദാര്‍ഥത്തിന്റെ അളവ്,നൈട്രേറ്റിന്റെ അളവ്,അമോണിയ,കോളിഫോം എന്നീ ഘടകങ്ങള്‍ ബി.ഐ.എസ്. മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സ്‌കൂള്‍ ലാബിലുണ്ടാകും. വീടുകളിലെ വെള്ളം ശേഖരിക്കുന്നതു മുതല്‍ പരിശോധനാ ഫലം വരെ ഹരിതദൃഷ്ടിയെന്ന ഹരിതകേരളം മിഷന്റെ ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ടാകും.സ്റ്റെറിലൈസ് ചെയ്ത കുപ്പികളിലാകും പരിശോധനയ്ക്കായി വെള്ളം ശേഖരിക്കേണ്ടത്. അവയുടെ ഗുണനിലവാരം മൊബൈല്‍ ആപ്ലിക്കേഷനിലും രേഖപ്പെടുത്തുന്നതിനൊപ്പം സ്‌കൂളില്‍ നിന്നും നല്‍കുന്ന ജലകാര്‍ഡിലും രേഖപ്പെടുത്തണം.സ്‌കൂളിലെത്തുന്ന എല്ലാ പരിശോധനകളും രേഖപ്പെടുത്തുന്നതിനായി രജിസ്റ്ററുമുണ്ടാകും. പ്രത്യേകം ശ്രദ്ധിക്കേണ്ട എന്തെങ്കിലും ദോഷം പരിശോധനയില്‍ കണ്ടെത്തിയെങ്കില്‍ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപ മേധാവിയെയും അറിയിക്കുന്നതിനും സംവിധാനമുണ്ടാകും.ജല പരിശോധന സംബന്ധിച്ച ട്യൂട്ടോറിയല്‍ ഹരിതകേരളത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.

 

 

ലാബുകള്‍ തുടങ്ങുന്ന സ്‌കൂളുകള്‍

 

ഉടുമ്പഞ്ചോലയില്‍

 

വണ്ടന്മേട് – എന്‍.എസ്.പി.എച്എസ്എസ്, ,പുറ്റടി

പാമ്പാടുംപാറ- ഗവ.എച്എസ്എസ്, ,കല്ലാര്‍

കരുണാപുരം- എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍,കൂട്ടാര്‍

നെടുങ്കണ്ടം- ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ,നെടുങ്കണ്ടം

ഉടുമ്പഞ്ചോല- സെന്റ് സേവ്യേഴ്‌സ് എച്എസ്എസ്, , ചെമ്മണ്ണാര്‍

സേനാപതി- മാര്‍ ബേസില്‍ എച്എസ്എസ്, സേനാപതി

രാജകുമാരി- ഗവ.എച്എസ്എസ്, രാജകുമാരി

രാജാക്കാട്- ഗവ.എച്എസ്എസ്, രാജാക്കാട്,

ഇരട്ടയാര്‍ – സെന്റ് തോമസ് എച്എസ്എസ്, ഇരട്ടയാര്‍

 

തൊടുപുഴയില്‍

 

ഉടുമ്പന്നൂര്‍ -ഗവ. ട്രൈബല്‍ എച്എസ്എസ്, പെരിങ്ങാശേരി

വെള്ളിയാമറ്റം-ഗവ,ട്രൈബല്‍ എച്എസ്എസ്, പൂമാല

കരിങ്കുന്ന0- സെന്റ് അഗസ്റ്റിന്‍സ് എച്എസ്എസ്, കരിങ്കുന്നം

പുറപ്പുഴ- സെന്റ് സെബാസ്റ്റ്യന്‍സ് വഴിത്തല

കുമാരമംഗലം- എംകെ എന്‍എംഎച്എസ്എസ്, കുമാരമംഗലം.

 

ഇടുക്കിയില്‍

 

അറക്കുളം- ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ,മൂലമറ്റം

കുടയത്തൂര്‍- ഗവ.എച്എസ്എസ്, ,കോളപ്ര

കഞ്ഞിക്കുഴി- ശ്രീ നാരായണ എച്എസ്എസ്, ,നങ്കിസിറ്റി

കാമാക്ഷി- സെന്റ് തോമസ് എച്എസ്എസ്, ,തങ്കമണി

മരിയാപുരം- സെന്റ് മേരീസ് എച്എസ്എസ്, , മരിയാപുരം

വാഴത്തോപ്പ്- സെന്റ്‌ജോര്‍ജ് എച്എസ്എസ്, വാഴത്തോപ്പ്

വാത്തിക്കുടി- ഗവ.എച്എസ്എസ്, പതിനാറാംകണ്ടം

കട്ടപ്പന-സെന്റ് ജോര്‍ജ് എച്എസ്എസ്,, കട്ടപ്പന

കൊന്നത്തടി- ഗവ.എച്എസ്എസ്, പണിക്കന്‍കുടി

കാഞ്ചിയാര്‍- ഗവ.എച്എസ്എസ്,,മുരിയ്ക്കാട്ടുകുടി

 

പീരുമേട്ടില്‍

 

കുമളി – ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ,കുമളി

പീരുമേട്-ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍,പാമ്പനാര്‍

വണ്ടിപ്പെരിയാര്‍- ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍,വണ്ടിപ്പെരിയാര്‍

കൊക്കയാര്‍- ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ , കറ്റിപ്ലാങ്ങാട്

ഏലപ്പാറ – ഗവ.എച്എസ്എസ്, വാഗമണ്‍

ചക്കുപള്ളം-ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍,അണക്കര

ഉപ്പുതറ-സെന്റ് ആന്റണീസ്, ചീന്തലാര്‍

 

ദേവികുളത്ത്

ദേവികുളം-ഗവ.ട്രൈബല്‍ തമിഴ ്എച്എസ്എസ്,ദേവികുളം

പള്ളിവാസല്‍-ഗവ. എച്എസ്എസ്,കുഞ്ചിത്തണ്ണി

വെള്ളത്തൂവല്‍ -ഗവ. എച്എസ്എസ്,വെള്ളത്തൂവല്‍

ബൈസണ്‍വാലി-ഗവ. എച്എസ്എസ്,ബൈസണ്‍വാലി

മറയൂര്‍ -ഗവ. എച്എസ്എസ്,മറയൂര്‍

അടിമാലി-ഗവ. എച്എസ്എസ്,അടിമാലി.

Related Articles

Back to top button
error: Content is protected !!