Uncategorized
പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ വെബിനാര്‍ നടത്തി


പെരുമ്പിള്ളിച്ചിറ: പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെയും തൊടുപുഴ വൈ.ഡബ്ല്യൂ.സി.എയുടെയും ആഭിമുഖ്യത്തില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വെബിനാര്‍ നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലര്‍ അമലു മാത്യു ക്ലാസ് നയിച്ചു. കരുതല്‍ എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സന്‍ ഒറോപ്ലാക്കല്‍ നിര്‍വഹിച്ചു. വൈ.ഡബ്ല്യൂ.സി.എ പ്രസിഡന്റ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജെ ബെന്നി, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജെസി സേവ്യര്‍, അധ്യാപികരായ മേഴ്‌സി ജോണ്‍, സിന്‍സി ജോസ്, ജെമി ജോസഫ്, ഷൈലജ എം.എ എന്നിവര്‍ നേതൃത്വം നല്‍കി.
