ലോക മുലയൂട്ടല്‍ ജില്ലാതല വാരാചരണം ആരംഭിച്ചു


ഇടുക്കി : ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വെബിനാറും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ. എന്‍. പ്രിയ, സാമൂഹ്യ നീതി വകുപ്പ്, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ്, കുടുംബശ്രീ മിഷന്‍ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ശിശുരോഗ വിദഗ്ധ ഡോ.രേണു ആര്‍. ക്ലാസ് നയിച്ചു. ആരോഗ്യ വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സ്റ്റാഫ് നേഴ്സ് / ഹെഡ് നേഴ്സ് തുടങ്ങിയവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.
ചിത്രം – ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും വെബിനാറും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നു..
