Thodupuzha

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍  മദ്യവില്‍പന നീക്കം ചെറുക്കുമെന്ന്

തൊടുപുഴ: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാ സുരക്ഷിതത്വത്തെ കരുതി സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നും വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കും കാരണം മദ്യാസക്തിയും മദ്യത്തിന്റെ വ്യാപനം വര്‍ധിച്ചതുമാണെന്നും തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു. സെബാസ്റ്റിയന്‍ കൊച്ചടിവാരം, എന്‍. വിനോദ്കുമാര്‍, ടി.ജെ. പീറ്റര്‍, സിബി സി. മാത്യു, സിജോ കരിങ്കുന്നം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!