Karimannor

കരിമണ്ണൂരില്‍ കൃഷി വകുപ്പിന്റെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

തൊടുപുഴ: കൃഷി വകുപ്പിന്റെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ഉടുമ്പന്നൂര്‍ ഇടമറുക് കുന്നേല്‍ ഹരിദാസിന്റെ മകന്‍ അനന്ത കൃഷ്ണന്‍ (21) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ കരിമണ്ണൂരിലെ സീഡ് ഫാമിന്റെ കുളത്തിലാണ് അപകടം. ആലക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചതിനു ശേഷം തിരികെ വരുന്നവഴി കാല്‍ കഴുകാനായി കരിമണ്ണൂരിലെ സീഡ് ഫാമിന്റെ കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. സമീപത്ത് റോഡരുകില്‍ നിന്ന സുഹൃത്ത് നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്നി രക്ഷാ സേനയെത്തിയാണ് അനന്തകൃഷ്നെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല അമ്മ: ശ്രീദേവി സഹോദരിമാര്‍: അഞ്ജന, അമൃത.

 

Related Articles

Back to top button
error: Content is protected !!